മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ആഗസ്റ്റ് 25ന് പലഹാര മേളയോടെ തുടങ്ങി സെപ്റ്റംബര്‍ 15 ന് നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോടു കൂടി പര്യവസാനിക്കുമെന്നു സമാജം പ്രസിഡന്റ് രാധാകൃഷണ പിള്ള ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്ത് 31 ന് സമാജം ഓണാഘോഷങ്ങളുടെ കൊടിയേറ്റും തിരുവാതിര മത്സരവും നടക്കും. സമാജം ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് കൊല്ലം എംപി എന്‍. കെ പ്രേമചന്ദ്രന് നിര്‍വഹിക്കും തുടര്‍ന്ന് കെ.എസ്. ചിത്രയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും. …