ഗാനഗന്ധര്‍വന്‍ യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് മോഹന്‍ലാല്‍

17 second read

ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മോഹന്‍ലാല്‍ തന്നെയാണ് യേശുദാസിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

‘ഗാനഗന്ധര്‍വന്റെ വസതിയില്‍. പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടില്‍ ചെന്നു കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍’ എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാലിന്റെ സമൂഹമാധ്യമ പോസ്റ്റ്.

രണ്ട് മഹാപ്രതിഭകളെ ഒരേ ഫ്രെയിമില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നിരവധി പേരാണു ചിത്രങ്ങള്‍ കണ്ട് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. ദീര്‍ഘകാലമായി അമേരിക്കയിലെ ഡാലസിലുള്ള സ്വവസതിയിലാണ് യേശുദാസും ഭാര്യ പ്രഭയും താമസിക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …