കൊല്ലം: ജോലി വാഗ്ദാനം ചെയ്തു ഖത്തറില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിച്ചെന്നു കാണിച്ച് അതിജീവിതകളിലൊരാളായ യുവതി, മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫിസിലേക്ക് ഇ മെയില്‍ വഴി നല്കിയ പരാതി മന്ത്രിയുടെ ഓഫിസില്‍ നിന്ന് ആരോപണവിധേയനു തന്നെ ചോര്‍ത്തി നല്‍കിയെന്ന് ആരോപണം. മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫംഗം പരാതി ചോര്ത്തിക്കൊടുത്തെന്നാണു കുളത്തൂപ്പുഴ സ്വദേശിയായ വിവാഹിതയായ യുവതിയുടെ ആരോപണം. കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണു പീഡന പരാതി. സുധീപിനെതിരെ കുളത്തൂപ്പുഴ പൊലീസ് പീഡനത്തിനു കേസെടുത്തിട്ടുണ്ട്. ഖത്തറില്‍ നിന്ന് ഇയാള്‍ ആഫ്രിക്കയിലേക്കു കടന്നതായാണ് വിവരം.മന്ത്രി ഗണേഷ്കുമാറിന്റെ പഴ്സനല്‍ സ്റ്റാഫംഗവുമായി ബന്ധമുള്ളയാളാണു സുധീപ് എന്നു …