കാൻപുർ: ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ വിരാട് കോലിയെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം പാഴാക്കി ബംഗ്ലദേശ് ബോളർ ഖാലിദ് അഹമ്മദ്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം 18-ാം ഓവറിലാണ് വിരാട് കോലിയെ റൺഔട്ടാക്കാനുള്ള അവസരം ബംഗ്ലദേശ് ബോളർ നഷ്ടപ്പെടുത്തിയത്. പന്തു നേരിട്ട വിരാട് കോലി ഓടിയെങ്കിലും, നോൺ സ്ട്രൈക്കർ ഋഷഭ് പന്തുമായുള്ള ആശയക്കുഴപ്പത്തെത്തുടർന്ന് പിച്ചിന്റെ മധ്യത്തിൽനിന്ന് പിൻവാങ്ങി. ഈ സമയം വിക്കറ്റിന് അടുത്തേക്കു കുതിച്ച ബോളർ ഖാലിദ് അഹമ്മദ് പന്ത് കൈയിലെടുത്തിരുന്നു. കോലി ക്രീസിലെത്തും മുൻപേ ഖാലിദ് റൺഔട്ടിനായി പന്തെറിഞ്ഞെങ്കിലും, വിക്കറ്റിനു തൊട്ടടുത്തുകൂടെ ലക്ഷ്യം …