“നാടന്‍പശു ഒരു അമൂല്യനിധി” 12 ഓളം ഇനങ്ങള്‍ അമ്പാടി ഗോശാലയില്‍

17 second read

ആനുകാലിക ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം നാടന്‍പശുക്കളിലൂടെ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കിക്കൊ ണ്ടിരിക്കുകയാണ് കൊല്ലം ജില്ലയില്‍ പട്ടാഴി ഗ്രാമത്തില്‍ അമ്പാടി ഗോശാല. ഒരുകാലത്ത് ഓരോ വീട്ടിലും ഒരു നാടന്‍ പശുകുടുംബവും അതിനെ ഉപയോഗിച്ച് കാര്‍ഷിക ഭക്ഷ്യ ആവശ്യങ്ങള്‍ നടത്തിയിരുന്നു. കാലക്രമേണ ധവള വിപ്ലവവും രാസവളങ്ങളിലൂടെയുള്ള ഹരിത വിപ്ലവവും നാടന്‍ പശുക്കളെ അന്യമാക്കി. കഴിഞ്ഞ 5-6 ദശകങ്ങളായി അതിന്റെ പരിണിത ഫലം കാര്‍ഷിക ആരോഗ്യ പാരിസ്ഥിതിക മേഖലകളില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊരു പരിഹാരമാണ് നാടന്‍ പശുക്കളിലൂടെ ശ്യാം അമ്പാടി ഗോശാലയിലൂടെ സമൂഹത്തിന് കാണിച്ചുതരുന്നത്.

വിവിധ ജനുസ്സുകളില്‍ പെട്ട ഏകദേശം 50 നാടന്‍ പശുക്കളെ തനത് നാടന്‍ രീതിയില്‍ വളര്‍ത്തി ഉവയുടെ പഞ്ചദ്രവ്യങ്ങളെ മണ്ണിനും മനുഷ്യനും ഉപകാരപ്പെടുന്ന രീതിയില്‍ ഉല്‍പന്നങ്ങളെ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും അവയുടെ നിര്‍മ്മാണ രീതി പരിശീലിപ്പിക്കുകയും ചെയ്യുകയാണിവിടെ. തനതുരീതിയില്‍ പരിപാലിക്കപ്പെടുന്ന നാടന്‍ പശുക്കളുടെ പാലും ചാണകവും മൂത്രവും അത്യധികം ഔഷധഗുണ മുള്ളതാണത്രേ. നാടന്‍ പശുക്കളുടെ പാല്‍ രോഗപ്രതിരോധത്തിനും, ചാണകം അണുനശീകരണത്തിനും സൂക്ഷ്മാണുക്കളുടെ ആധിക്യത്താല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മൂത്രത്തിലെ എന്‍സൈമുകള്‍ മനുഷ്യ ശരീരത്തിനും കാര്‍ഷിക കീട നിയന്ത്രണത്തിനും ഉപയോഗിക്കപ്പെടുന്നു.
കൃഷി, ആരോഗ്യ, പാരിസ്ഥിതിക മേഖലകളില്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഉത്പന്നനിര്‍മ്മാണങ്ങളാണ് അമ്പാടി ഗോശാല ഊന്നല്‍ നല്‍കുന്നത്.

കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍, പഞ്ചഗവ്യം, കുണപ്പജലം, സഞ്ജീവനി, ബീജാമൃതം, ജീവാമൃതം, ഘനജീവാമൃതം, കീടനിയന്ത്രക് ഇവയാണ് പ്രധാനമായും ഇവിടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ഇവ വിപണനവും ചെയ്യുന്നുണ്ട്. ഇവയില്‍ കീടനിയന്ത്രണം ഒഴികെയുള്ള ഉത്പന്നങ്ങള്‍ സൂക്ഷ്മാണുക്കളുടെ പെരുകിയ സാന്നിദ്ധ്യം കൊണ്ട് പ്രവര്‍ത്തിക്കുന്നവയും വായുവിന്റെ അഭാവത്തില്‍ സൂക്ഷ്മാണുക്കളെ നശിക്കുകയും ചെയ്യുന്നതിനാല്‍ ഇവ കുപ്പികളില്‍ അടച്ചുസൂക്ഷിച്ചാല്‍ വായുവിന്റെ അഭാവം മൂലം സൂക്ഷ്മാണുക്കള്‍ നശിക്കുകയും തന്മൂലം ഉദ്ദേശിക്കുന്ന ഫലം കിട്ടാതെ വരികയും ചെയ്യും എന്നതിനാല്‍ ആവശ്യാനുസരണം ഉണ്ടാക്കിനല്‍കുകയാണ് പതിവ്. ഏറെക്കാലം സൂക്ഷിച്ച് ഉപയോഗിക്കാവുന്ന അമ്പാടി ഗൗ പ്രോഡക്‌സിന്റെ ഘനജീവാമൃതം പ്രധാന അഗ്രിഷോപ്പുകളില്‍ ലഭ്യമാണ്. കോടിക്കണക്കിന് സൂക്ഷ്മാണുക്കളുടെ കലവറയായ ഘനജീവാമൃതം ചെടികള്‍ക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും നല്‍കുന്നു.

ഇന്നത്തെ ആരോഗ്യപരിസ്ഥി പ്രശ്‌നങ്ങള്‍ക്ക് ഒരു വലിയ പങ്ക് വഹിക്കുന്ന ക്ലീനിംഗ് ഉത്പന്നങ്ങള്‍ക്ക് ഒരു പരിഹാരം എന്ന ലക്ഷ്യം അമ്പാടി ഗൗ പ്രോഡക്‌സിന്റെ ഫ്‌ളോര്‍ ക്ലീനിംഗ് ഡിഷ് ക്ലീനിംഗ് ഉത്പന്നങ്ങള്‍ സാധ്യമാക്കുന്നു. വാറ്റിയെടുക്കുന്ന ഗോമൂത്രത്തില്‍ പ്രകൃതിദത്തമായ പൈന്‍ തുളസി, വേപ്പ്, യൂക്കാലിപ്റ്റസ് എന്നിവയുടെ സത്തും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ലോഷന്‍ ഒരു തരത്തിലുള്ള ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതും മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഹാനികരികളായ ലോഷനുകളുടെ വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ മതി എന്നതിനാല്‍ സാമ്പത്തികനേട്ടവും നല്‍കുന്നു. പ്രകൃതിദത്ത ഡിഷ്‌വാഷ് പൗഡര്‍ ഭസ്മവും പ്രകൃതിദത്തമായ അങ്ങാടി മരുന്നുകളും (ഇലപ്പ, റീത്ത, വേപ്പ്) തുടങ്ങിയവകൊണ്ട് നിര്‍മ്മിക്കുന്നതാണ്. പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകളും, ലോഷനുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും അമിതമായ ജലത്തിന്റെ ഉപയോഗവും മാലിന്യങ്ങളെ ജീര്‍ണ്ണിപ്പിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ഒരു ഉത്തമ പ്രതിവിധി തന്നെ അമ്പാടിയുടെ ഡിഷ്‌വാഷ് പൗഡര്‍.
ഇവയെ കൂടാതെ ഒരു ഡസനിലധികം ദൈനംദിന ആവശ്യങ്ങള്‍ക്കുപകരിക്കുന്ന ഉത്പന്നങ്ങളും ഭസ്മം, ഗോമൂത്ര ആര്‍ക്ക്, സൗന്ദര്യവര്‍ദ്ധതവസ്തുക്കളും നാടന്‍ പശുക്കളെ ഉപയോഗിച്ച് ശ്യാം അമ്പാടി ഗോശാലയില്‍ നിര്‍മ്മിക്കുന്നു.

ഭാരതത്തില്‍ ഏകദേശം 35 പശു ഇനങ്ങള്‍ ഉള്ളതില്‍ 12 ഓളം ഇനങ്ങള്‍ അമ്പാടി ഗോശാലയില്‍ കാണാം. ഗുജറാത്തിലെ ഗീര്‍, രാജസ്ഥാനിലെ കാങ്കറേജ്, സഹിവാള്‍, വെച്ചൂര്‍, കാസര്‍ഗോഡ് കുളന്‍, മലനാട് ഗിഡ്ഡ, ചെറുവള്ളി കങ്കായം, കപില, ബങ്കാരു, പുങ്കനൂര്‍, കൃഷ്ണ, തമിഴ്‌നാട് നാടന്‍ എന്നിവയാണ് അവയില്‍ ചിലത്.
നാടന്‍ പശു നാടിന് നന്മയ്ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന അമ്പാടി ഗോശാല ഓരോ വീട്ടിലും ഒരു നാടന്‍ പശു അതുവഴി കേരളം അതിന്റെ പ്രൗഡിയിലേക്കു വരുമെന്ന് പ്രത്യാശിക്കുന്നു. അമിതമായ ആഹാരവും, അമിത പരിചരണവും ആവശ്യമുള്ള അല്‍പായുസുകളായ വിദേശ ഇനങ്ങളുടെ ആധിക്യവും അവയുടെ ഗുണമേന്മയുള്ള ആഹാരവും കേരളത്തിലെ ആരോഗ്യകാര്‍ഷിക മേഖലയില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല എന്നാണ് ശ്യാം വിശ്വസിക്കുന്നത്. നാടന്‍ പശുവില്‍ മാത്രമല്ല അമ്പാടിയില്‍ പരിപാലിക്കുന്നത്. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ പശുക്കളും (രാജപാളയം, ചിപ്പിപ്പാറ) നാടന്‍ മത്സ്യവും, 2 ഏക്കറില്‍ സമ്മിശ്ര വാഴകൃഷിയും, (വാഴ, കപ്പ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പലയിനം പുല്ലുകള്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍, നാടന്‍ കോഴി, ആടുകള്‍, തേനീച്ച, ഔഷധചെടികള്‍, ഇവയും 4 ഏക്കറില്‍ ജൈവരീതിയില്‍ നെല്‍കൃഷിയും നടത്തുന്നുണ്ട്.
നാടന്‍ പശുക്കളെ പറ്റിയും, അവയുടെ പഞ്ചഗവ്യ ഉത്പന്നങ്ങളെ പറ്റിയും അറിയാന്‍ വിളിക്കാം 9539802133

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…