കുവൈത്തില്‍ വാഹനാപകടങ്ങളില്‍ 296 പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം

20 second read

കുവൈത്ത് സിറ്റി: കുവൈത്തില്‍ 2023-ല്‍ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങള്‍ നടന്നതായും വാഹനാപകടങ്ങളില്‍ 296 പേര്‍ മരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 -ലെ ഏകീകൃത ഗള്‍ഫ് ട്രാഫിക് വീക്കുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ നവാഫ് അല്‍-ഹയാന്‍ ആണ് ഈ കാര്യങ്ങള്‍ അറിയിച്ചത്

സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം വേഗത പരിധി കവിഞ്ഞതില്‍ ആണ് ഏറ്റവും കൂടുതല്‍ നിയമലംഘനം നടന്നത് 40 ലക്ഷത്തിലധികം വരുമിത്. ചുവന്ന ലൈറ്റ് കടന്ന കേസുകള്‍ 8.5 ലക്ഷത്തില്‍ അധികമാണ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് 3 ലക്ഷം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം 1.85- ലക്ഷം എന്നിങ്ങനെയാണ് മറ്റു പ്രധാന നിയമലംഘനങ്ങള്‍. ഈ വര്‍ഷത്തെ ഏകീകൃത ഗള്‍ഫ് ട്രാഫിക് വീക്ക് ‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന മുദ്രാവാക്യത്തില്‍ മാര്‍ച്ച് 3 മുതല്‍ 10 വരെ നടക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …