മസ്‌കത്ത്: ഒമാനില്‍ ബസ് അപകടത്തില്‍ മലയാളിയടക്കം 25 പേര്‍ക്ക് പരിക്ക്. മസ്‌കത്തില്‍ നിന്ന് അമ്പത് കിലോമീറ്ററോളം അകലെ ജിഫ്‌നൈനില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സലാലയില്‍ നിന്ന് മസ്‌കത്തിലേക്ക് വരുകയായിരുന്ന ഗള്‍ഫ്ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍ പെട്ടത്.നഷ്ടപ്പെട്ട ബസ് പ്രധാന റോഡില്‍ നിന്ന് അല്‍പം മാറിയുള്ള കുന്നിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു.മസ്‌കത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്ക് അപകടത്തില്‍ തലക്ക് സാരമായ പരിക്കുണ്ട്. ഇദ്ദേഹം ഖൗല ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികില്‍സയിലാണ്. സലാലയില്‍ ജോലി ആവശ്യാര്‍ഥം പോയി മടങ്ങുകയായിരുന്നു ഇയാള്‍.കൂടുതല്‍ മലയാളികള്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. അതിനിടെ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യുന്നതിനായി ആളുകള്‍ മുന്നോട്ടുവരണമെന്ന് ഒമാന്‍ ബ്ലഡ് ബാങ്ക് അഭ്യര്‍ഥിച്ചു. രക്തദാനം സാധ്യമാകുന്നവര്‍ ബോഷര്‍ ബ്ലഡ് ബാങ്കില്‍ ;24591255, 24594255 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.