ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഹൈവേകളില്‍ ട്രക്ക് ട്രാഫിക് മൂലം ഉണ്ടാകുന്ന കഠിന മലിനീകരണം കുറയ്ക്കാനും, തടയാനുമായി ജര്‍മന്‍ ഹൈവേകളില്‍ ഇലക്ട്രിക് ട്രാക്കുകള്‍ ഉണ്ടാക്കുന്നു. അതുപോലെ ട്രക്കുകള്‍ ഈ ട്രാക്കിലൂടെ മാത്രം ഓടുന്നതുകൊണ്ട് ട്രക്ക് ഓവര്‍ ടേക്കിംങ്ങും, ഹൈവേയിലെ ട്രാഫിക്കും കുറയ്ക്കാന്‍ സാധിക്കും. ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ ജര്‍മന്‍ ഗതാഗത വകുപ്പ് ആവശ്യത്തിന് പണം നല്‍കുമെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റ് പറഞ്ഞു.