ഖത്തറിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ കൂട്ടായ്മ

17 second read

ദോഹ: ഖത്തറിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ രൂപം കൊള്ളുന്നു. 18നു വൈകിട്ട് അഞ്ചിന് ഏഷ്യന്‍ ടൗണ്‍ കള്‍ച്ചറല്‍ ഹാളില്‍ നടക്കുന്ന ‘അരോറ’ നഴ്‌സിങ് കുടുംബ സംഗമത്തില്‍ കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി സഹകരിച്ച് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് നഴ്‌സിങ് കൂട്ടായ്മയുടെ അമരക്കാരില്‍ ഒരാളായ സാബിദ് പാമ്പാടി പറഞ്ഞു. കേരളത്തിലെ നഴ്‌സ് സമരത്തിലൂടെ ശ്രദ്ധേയരായ യുഎന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ, സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി സുജനപാല്‍ അച്യുതന്‍, യുഎന്‍എ എറണാകുളം ജില്ലാ പ്രസിഡന്റ് ബെല്‍ജോ ഏലിയാസ്, യുഎന്‍എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷുഹൈബ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗം നഴ്‌സുമാരുണ്ട്. എന്നാല്‍, ഇവരുടെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ ഒരു പൊതുവേദിയുടെ അഭാവമുണ്ട്. ഇതു മനസിലാക്കിയാണു നഴ്‌സുമാരുടെ സാമൂഹിക, സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി കൂട്ടായ്മയ്ക്കു രൂപം നല്‍കുന്നത്. ഖത്തറിലെ നഴ്‌സുമാര്‍ക്കു വേണ്ടി ഇന്ത്യന്‍ എംബസിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാവാനാണു കൂട്ടായ്മ ലക്ഷ്യമിടുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…