മസ്കത്ത്: പത്തനംതിട്ട ജില്ലയിലെ നിര്‍ദിഷ്ട ശബരിമല എയര്‍പോര്‍ട്ട് അടൂര്‍ താലൂക്കിലെ കൊടുമണ്ണില്‍ ഉടന്‍ തുടങ്ങുക പ്ലാന്റേഷന് കോര്പ്പറേഷന് നിയന്ത്രണത്തിലുള്ള 1200 ഹെക്ടറുള്ളസര്ക്കാര് സ്ഥലത്ത് സിയാല്‍ മോഡലില്‍ എയര്‍പോര്‍ട്ട് തുടങ്ങാന്‍ നിരവധി പ്രവാസികളും സംഘടനകളും മുന്നോട്ട് വന്ന് കൊടുമണ്‍ ശബരി എയര്‍പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയുന്ന അനുകൂല സാഹചര്യങ്ങള്‍ നിലവിലുള്ളത് .കൊടുമണ്ണിനെ സംബന്ധിച്ച് യാതൊരു പരിസ്ഥിതി വിഷയങ്ങള്‍ ഇല്ലാത്തതും വനമേഖലയുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍ വന്യജീവി ശല്യമോ ഒന്നും ഭയക്കേണ്ട …