ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ‘ശ്രാവണം 2017’

18 second read

മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ആഗസ്റ്റ് 25ന് പലഹാര മേളയോടെ തുടങ്ങി സെപ്റ്റംബര്‍ 15 ന് നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോടു കൂടി പര്യവസാനിക്കുമെന്നു സമാജം പ്രസിഡന്റ് രാധാകൃഷണ പിള്ള ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഓഗസ്ത് 31 ന് സമാജം ഓണാഘോഷങ്ങളുടെ കൊടിയേറ്റും തിരുവാതിര മത്സരവും നടക്കും. സമാജം ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് കൊല്ലം എംപി എന്‍. കെ പ്രേമചന്ദ്രന് നിര്‍വഹിക്കും തുടര്‍ന്ന് കെ.എസ്. ചിത്രയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയില്‍ പ്രശസ്തരായ ഗായകരുടെ ഒരു വന്‍ നിര തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഡോ. കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര, ജി വേണുഗോപാല്‍ , ഡോ: രാജന്‍ നമ്പ്യാര്‍ ,അപര്‍ണ ബാലമുരളി, ദേവി ചന്ദന, രൂപ രേവതി, അഖില തുടങ്ങി 50 ഓളം കലാകാരന്‍മാരാണ് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത്.

 

ചാക്യാര്‍ കൂത്ത്, 150 ഓളം സ്ത്രീകള്‍ അനി നിരക്കുന്ന മെഗാ തിരുവാതിര, പുലി കളി, ഘോഷയാത്ര തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികളും ഇത്തവണത്തെ ഓണാഘോഷ പരിപാടിയില്‍ ഉള്‍ക്കോള്ളിച്ചിട്ടുണ്ടെന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലരോത്ത് അറിയിച്ചു. സെപ്റ്റംബര്‍ എട്ടിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന് ഡോ: കെ. ജെ. യേശുദാസ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉണ്ടായിരിക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് സെപ്തംബര്‍ 15 ന് നടക്കുന്ന 5000 പേര്‍ക്കുള്ള ഓണസദ്യ ഒരുക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…