ചിലി: മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ കറങ്ങുന്നത് കണ്ട ദേഷ്യത്തിലായ ഭാര്യ ഭര്‍ത്താവിന്റെ കാര്‍ ഇടിച്ചു തകര്‍ത്തു. യുവതി ഓടിച്ചിരുന്ന ബിഎംഡബ്ലു കാര്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ കാറില്‍ പല തവണ ഇടിച്ചത്. ചിലിയിലെ അരിഗാ മേഖലയിലാണ് സംഭവം. നിരവധി ആളുകള്‍ നോക്കിനില്‍ക്കെ ആയിരുന്നു യുവതിയുടെ ആക്രമണം. ചുവന്ന നിറത്തിലുള്ള ബിഎംഡബ്ല്യു ആണ് ഭാര്യ ഓടിച്ചിരുന്നത്. കറുത്ത് കാറാണ് ഭര്‍ത്താവ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കമ്പനി ഏതാണെന്ന് വ്യക്തമല്ല. ഭാര്യ കാര്‍ ഓടിച്ചു പോകുമ്പോഴാണ് തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി കാറില്‍ പോകുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ …