വനിതാ മസാജ് തെറാപ്പിസ്റ്റിനെ നഗ്‌നത കാണിച്ചുവെന്ന കേസില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിന് കോടതിയുടെ അനുകൂല നടപടി. ഗെയ്ല്‍ നഗ്‌നത കാട്ടിയെന്ന ഓസ്ട്രേലിയയിലെ ഫെയര്‍ഫാക്സ് മീഡിയയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സിഡ്നിയിലെ കോടതി വിധിച്ചത്.
2015ലെ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സിഡ്നിയില്‍ വച്ച് മസാജ് തെറാപ്പിസ്റ്റിനോട് ഗെയ്ല്‍ ലൈംഗിക താത്പര്യം പ്രകടിപ്പിക്കുംവിധം ജനനേന്ദ്രിയം കാണിച്ചെന്നാണ് ഫെയര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തത്. ലോകകപ്പിനിടെ ഡ്രസ്സിങ് റൂമില്‍ വച്ചാണ് ഗെയ്ല്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് യുവതി ആരോപിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന ഗെയ്ലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മാധ്യമസ്ഥാപനം തന്നെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്തയെന്നും ഗെയ്ല്‍ കോടതിയെ അറിയിച്ചു. അന്നു ഡ്രസിങ് റൂമില്‍ ഒപ്പമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്ന ഡൈ്വയ്ന്‍ സ്മിത്തും ഈ സംഭവം നിഷേധിച്ചിരുന്നു.
‘ഞാന്‍ ഒരു നല്ല മനുഷ്യനാണ്, ഒരു കുറ്റവാളിയല്ല ‘ ഗെയ്ല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാസ്തവം എന്തെന്ന് പൊതുജനങ്ങള്‍ അറിയുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നു താരം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗെയ്ല്‍ എത്ര തുക നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അറിവായിട്ടില്ല.