ഷാര്‍ജ: ഭര്‍ത്താവിനെ മുന്‍ഭര്‍ത്താവിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ബംഗ്ലാദേശ് യുവതിയ്ക്ക് ദയാധനം നല്‍കി മാപ്പ് അപേക്ഷിക്കുന്നതിന് ഷാര്‍ജാ കോടതി സമയം അനുവദിച്ചു. മുന്‍ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിന് വേണ്ടി യുവതി പാക്കിസ്ഥാന്‍ സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊല്ലപ്പെട്ട പാക്ക് പൗരന്റെ ബന്ധുക്കളെ കണ്ടെത്തി ദയാധനം നല്‍കി മാപ്പുചോദിച്ച് കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് നീക്കം.
പ്രതിയായ യുവതിയ്ക്ക് ബന്ധുക്കളെ കണ്ടെത്തുന്നതിന് ബംഗ്ലാദേശ്, പാാക്കിസ്ഥാന്‍ കോണ്‍സുലേറ്റുകളില്‍ നിന്നും ആവശ്യമായ സഹായം നല്‍കാനും നിര്‍ദേശമുണ്ട്. കേസ് വീണ്ടും നംവംബര്‍ അവസാനം പരിഗണിക്കും. യുവതിയും മുന്‍ഭര്‍ത്താവും കുറ്റക്കാരാണെന്ന് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ പറയുന്നു.
സംഭവം ഇങ്ങനെ: മുന്‍ഭര്‍ത്താവിനൊപ്പം വീണ്ടും ജീവിക്കുന്നതിന് വേണ്ടി നേരത്തെ തീരുമാനിച്ചതു പോലെ യുവതി ഭര്‍ത്താവിന് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ഇയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മുന്‍ ഭര്‍ത്താവിന്റെ സഹായത്തോടെ ശരീരഭാഗങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു. തലഭാഗം അല്‍ വാഹ്ദ് റോഡിലെ ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപവും മറ്റുള്ളവ ഷാര്‍ജ വ്യവസായ മേഖലയുടെ വിവിധ ഭാഗങ്ങളിലും ഉപേക്ഷിച്ചു.