പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ വന്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ ഭൂമിയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ ലുലു ഗ്രൂപ്പ് സജ്ജമാക്കും. തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ നിലവില്‍ ലുലുവിന് ഹൈപ്പര്‍മാര്‍ക്കറ്റുണ്ട്.
തമിഴ്നാട്ടില്‍ കൂടുതല്‍ ഷോപ്പിങ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എന്നിവരുമായി അദ്ദേഹം അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ജമ്മു കശ്മീരില്‍ പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രവും ലുലു ഗ്രൂപ്പ് സ്ഥാപിച്ചേക്കും.