പത്തനംതിട്ട: ട്രെയിനിലെ ശുചിമുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ പോലീസ് പിടികൂടി. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്സ്പ്രസിലാണ് സംഭവം. . പത്തനംതിട്ട സ്വദേശികളും ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥികളെയുമാണ് റെയില്‍വേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ട്രെയിന്‍ തൃശ്ശൂരില്‍ നിന്നും വിട്ടത് മുതല്‍ ശുചിമുറിയില്‍ നിന്നും അസ്വാഭാവികത ശബ്ദങ്ങള്‍ കേട്ടിരുന്നതായി ട്രെയിനുള്ളിലെ ഉദ്യോഗസ്ഥരോടു യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല. പിന്നീട ശുചിമുറി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഉള്ളില്‍ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. ശേഷം പൊലീസ് സംഘമെത്തി വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് അര്‍ധനഗ്നരായ നിലയില്‍ കമിതാക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥി കമിതാക്കളെ മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം താക്കീത് നല്കി പോലീസ് വിട്ടയച്ചു