സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയില്‍ കൃത്രിമം കാട്ടിയ മലയാളി ഐപിഎസ് ട്രെയിനി ഓഫീസര്‍ പിടിയില്‍. എറണാകുളം സ്വദേശി ഷബീര്‍ കരീമിനെതിരെയാണ് (25) പൊലീസ് കേസെടുത്തത്.
ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതുന്നതിനിടെ കൃത്രിമം കാട്ടിയതിനാണ് ഷബീര്‍ പിടിയിലായത്. ബല്‍ടൂത്ത് ഉപയോഗിച്ച് പരീക്ഷ എഴുതിയ ഷബീറിന് ഹൈദരാബാദില്‍നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ചെന്നൈ എഗ്മൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഷബീറിന്റെ ഭാര്യയെ ചോദ്യംചെയ്യും. ഇതിനായി ചെന്നൈ പൊലീസ് ഹൈദരാബാദ് പൊലീസിന്റെ സഹായംതേടിയിട്ടുണ്ട്.
തിരുനല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോലിചെയ്യുകയായിരുന്നു ഷബീര്‍. ഐഎഎസ് നേടണമെന്ന ആഗ്രഹത്തിലാണ് സിവില്‍ സര്‍വീസസ് പരീക്ഷ വീണ്ടുമെഴുതിയത്. 2014 ഐപിഎസ് ബാച്ചുകാരനാണ്.