യുകെയില്‍ കോട്ടയം നീണ്ടൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

0 second read

ബര്‍മിങ്ഹാം: യുകെയില്‍ കോട്ടയം നീണ്ടൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍മിങ്ങാമിന് സമീപം വൂള്‍വര്‍ഹാംപ്ടണില്‍ താമസിച്ചിരുന്ന ജെയ്സണ്‍ ജോസഫ് (39) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജെയ്സണ്‍ കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയിരുന്നില്ല. തുടര്‍ന്ന് സ്ഥാപന ഉടമകള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ജെയ്സണ്‍ അവിവാഹിതനായിരുന്നു.

നീണ്ടൂര്‍ കോണത്തേട്ട് പരേതരായ ജോസഫ്, ലീലാമ്മ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുണ്ട്. കവന്ററിയിലും ബര്‍മിങ്ങാമിലുമാണ് ഇവര്‍ താമസിക്കുന്നത്. നാട്ടില്‍ സെന്റ് മിഖായേല്‍സ് ക്‌നാനായ പള്ളിയിലെ അംഗമാണ്. സംസ്‌കാരം പിന്നീട്.

 

Load More Related Articles

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…