മസ്കത്ത്: ഒമാന്‍ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷനില്‍ അല്‍ ഫൈറൂസിനെതിരെ ട്രസ്റ്റ് ഓയില്‍ ഫീല്‍ഡിന് വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അല്‍ ഫൈറൂസ് ടീം നിശ്ചിത 20 ഓവറില്‍ 165 റണ്‍സ് എടുത്തു. ട്രസ്റ്റ് ഓയില്‍ ഫീല്‍ഡിന് വേണ്ടി ശാഹിദ് ഇല്യാസ്, അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ട്രസ്റ്റ് ടീം ഓപണര്‍മാരായ വാജിദ്, ശാഹിദ് എന്നിവരും തുടര്‍ന്നുവന്ന അമല്‍രാജും മികച്ച തുടക്കം നല്കി. 55 പന്തില്‍ 72 റണ്‍സ് നേടിയ വാജിദ് വിജയത്തിന് ചുക്കാന്‍ പിടിച്ചു. ശാഹിദ് …