ശ്രീലങ്കയ്ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമില്‍ മൂന്ന് മലയാളി താരങ്ങള്‍

0 second read

തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമില്‍ മൂന്ന് മലയാളി താരങ്ങള്‍. സഞ്ജു സാംസണ്‍, രോഹന്‍ പ്രേമം സന്ദീപ് വാര്യറും ആണ് ബോര്‍ഡ് പ്രസിഡന്റ് ടീമില്‍ ഇടംപിടിച്ച താരങ്ങള്‍. മറ്റൊരു കേരള രഞ്ജി ടീം താരം ജലജ് സക്സേനയും ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമില്‍ ഇടം നേടിയത്. മുന്‍ ഇന്ത്യന്‍ താരം നമാജ് ഓജയാണ് ടീമിന്റെ നായകന്‍. രണ്ട് മത്സരങ്ങളാണ് ഉളളത്.

നേരത്തെ ശ്രീലങ്കയ്ക്കെതിരെ ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിനുളള ടീമിനേയും പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്ലി നയിക്കുന്ന 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മുരളി വിജയും ഇശാന്ത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ പ്രത്യേകത.

ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീം: നമന്‍ ഓജ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, ജലജ് സക്സേന, ജിവന്‍ജോദ് സിംഗ്, ബി സന്ദീപ്, തന്‍മയ് അഗര്‍വാള്‍, അഭിഷേക് ഗുപ്ത, ആകാഷ് ഭണ്ഡാരി, സി.വി മിലിന്ദ്, ആവേഷ് ഖാന്‍, രവി കിരണ്‍
ടീം: വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, മുരളി വിജയ്, ശിഖര്‍ ധവാന്‍, അജയ്ക്യ രഹാന. ചേതേശ്വര്‍ പൂജാര, രോഹിത്ത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമ്മി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ഉമേശ് യാദവ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…