നിരാശപ്പെടുത്താതെ ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പിന്റെ സെമിയില്‍ കടന്നു

4 second read

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലേക്ക് മഞ്ഞപുതച്ച് ഇരമ്പിയെത്തിയ കാണികളെ നിരാശപ്പെടുത്താതെ ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പിന്റെ സെമിയില്‍ കടന്നു. മത്സരത്തിന്റെ 70-ാം മിനിറ്റുവരെ തോല്‍വി മുന്നില്‍കണ്ട ബ്രസീല്‍ രണ്ടു ഗോളുകള്‍ ഒരുമിച്ചടിച്ചാണ് കാണികള്‍ക്ക് വിരുന്ന് നല്‍കിയത്. 21-ാം മിനിറ്റില്‍ ജര്‍മനിയുടെ ജാന്‍ ഫീറ്റെ അര്‍പ്പ് പെനാല്‍റ്റിയിലൂടെ നേടിയ ലീഡ് 71-ാം മിനിറ്റിലാണ് ബ്രസീല്‍ മറികടന്നത്.

പത്ത് മിനിറ്റ് തികയും മുമ്പ് 77-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡും നേടി.സൂപ്പര്‍താരം പൗളിഞ്ഞ്യോ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടാണ് ജര്‍മന്‍ വലകുലുക്കിയത്. ബോള്‍ പൊസിഷനില്‍ മുന്നില്‍ നിന്ന് ബ്രസീലിന് ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് മാറാന്‍ ഏറെ സമയമെടുത്തു. ഇംഗ്ലണ്ടുമായി 25-നാണ് സെമിഫൈനല്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…