ഒമാന്‍ ക്രിക്കറ്റ് : അല്‍ ഫൈറൂസിനെതിരെ ട്രസ്റ്റ് ഓയില്‍ ഫീല്‍ഡിന് വിജയം

17 second read

മസ്‌കത്ത്: ഒമാന്‍ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷനില്‍ അല്‍ ഫൈറൂസിനെതിരെ ട്രസ്റ്റ് ഓയില്‍ ഫീല്‍ഡിന് വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അല്‍ ഫൈറൂസ് ടീം നിശ്ചിത 20 ഓവറില്‍ 165 റണ്‍സ് എടുത്തു. ട്രസ്റ്റ് ഓയില്‍ ഫീല്‍ഡിന് വേണ്ടി ശാഹിദ് ഇല്‍യാസ്, അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രസ്റ്റ് ടീം ഓപണര്‍മാരായ വാജിദ്, ശാഹിദ് എന്നിവരും തുടര്‍ന്നുവന്ന അമല്‍രാജും മികച്ച തുടക്കം നല്‍കി. 55 പന്തില്‍ 72 റണ്‍സ് നേടിയ വാജിദ് വിജയത്തിന് ചുക്കാന്‍ പിടിച്ചു. ശാഹിദ് മൂന്ന് പന്തില്‍ പത്ത് റണ്‍സ് നേടി. 23 പന്തില്‍ 42 റണ്‍സ് നേടിയ അമല്‍ രാജിന്റെ പ്രകടനം ട്രസ്റ്റ് ഓയില്‍ ഫീല്‍ഡിന് വിജയം എളുപ്പമാക്കി. ഒമാനി താരം ഐമന്‍ 13 പന്തില്‍ 14 റണ്‍സെടുത്തു. 18 ഓവറില്‍ ട്രസ്റ്റ് ടീം വിജയം നേടി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…