മസ്‌കത്ത്: ഡി ഡിവിഷന്‍ ഒമാന്‍ ക്രിക്കറ്റ് ലീഗില്‍ സുബൈര്‍ ഓട്ടോമൊബൈല്‍ സി ടിക്കെതിരെ ട്രസ്റ്റ് ഓയില്‍ ഫീല്‍ഡ് സര്‍വീസസിന് വിജയം. ടോസ് നേടിയ ട്രസ്റ്റ് ഓയില്‍ ഫീല്‍ഡ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പത്ത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് സുബൈര്‍ ഓട്ടോമൊബൈല്‍സിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശാഹിദും നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖമറും നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ വിജീഷും മികച്ച ബോളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ട്രസ്റ്റ് ഓയില്‍ ഫീല്‍ഡ് 11.2 ഓവറില്‍ വിജയ റണ്‍സ് നേടി. ഏഴ് പന്തില്‍ 24 റണ്‍സ് നേടിയ ശാഹിദിന്റെയും 17 പന്തില്‍ 21 റണ്‍സ് നേടിയ വിജേഷിന്റെയും വെടിക്കെട്ട് ബാറ്റിംഗ് ട്രസ്റ്റ് ഓയില്‍ ഫീല്‍ഡിന് വിജയം എളുപ്പമാക്കി. 36 പന്തില്‍ 46 റണ്‍സ് നേടി ഖമര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.