ഒഡെന്‍സെ: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. 25 മിനിറ്റ് മാത്രം നീണ്ടു നിന്ന ഫൈനലില്‍ ദക്ഷിണ കൊറിയയുടെ 22-ാം റാങ്കുകാരന്‍ ലീ ഹ്യൂനിനെ തോല്‍പ്പിച്ചാണ് എട്ടാം സീഡുകാരനായ ശ്രീകാന്തിന്റെ കിരീടനേട്ടം. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്‍െ വിജയം. ഈ വര്‍ഷം ഇന്ത്യന്‍ താരം നേടുന്ന മൂന്നാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്.
ആദ്യ ഗെയിം 21-10ന് പിടിച്ചെടുത്ത ശ്രീകാന്തിന് രണ്ടാം ഗെയിമില്‍ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. എതിരാളിക്ക് വെറും അഞ്ചു പോയിന്റ് നല്‍കി 21-5ന് ആധികാരികമായിട്ടായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
ഈ വര്‍ഷം ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടവും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടവും ശ്രീകാന്ത് നേടിയിരുന്നു. നേരത്തെ ലോക ചാമ്ബ്യന്‍ വിക്ടര്‍ അസെല്‍സനെ അട്ടിമറിച്ചാണ് ശ്രീകാന്ത് സെമിയില്‍ കടന്നത്. സെമിയില്‍ ഹോങ്കോങ് താരം വോങ് വിങ് കി വിന്‍സെന്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കും ഇന്ത്യന്‍ താരം പരാജയപ്പെടുത്തി.