അടുത്തകാലത്തായി ഇന്ത്യന്‍ ടീമില്‍ വളരെ മികച്ച പ്രകടനമാണ് രോഹിത് ശര്‍മ്മ കാഴ്ച്ച വെയ്ക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സേവാഗ് തുടങ്ങിയ മഹാരഥന്മാര്‍ അലങ്കരിച്ചിരുന്ന ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ പദവി നിലവില്‍ രോഹിത് ശര്‍മയുടെ കൂടി ചുമലിലാണ്. രോഹിതിനൊപ്പം തുല്യ പങ്കാളിത്തമുള്ള ശിഖര്‍ ധവാനും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറ പാകുന്നത്.
രോഹിതും ധവാനും തമ്മിലുള്ള സിങ്ക് ആണ് ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഇന്ത്യയുടെ മുതല്‍കൂട്ട്. അതേസമയം, കളിക്കകത്തും പുറത്തും ഈ രണ്ടു താരങ്ങളും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്.
തനിക്ക് കളത്തിലും പുറത്തുമുള്ള പങ്കാളിയാണിതെന്ന് അടിക്കുറിപ്പോടെ രോഹിത് ശര്‍മ ചെയ്ത ട്വീറ്റാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പുതിയ സംസാരം. ശിഖര്‍ ധവാനോടൊപ്പം കൈപിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് രോഹിത് പോസ്റ്റ് ചെയ്തത്