അടൂര്‍: അടൂര്‍ താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തില്‍ വീണ്ടും ആത്മഹത്യാശ്രമം.പന്തളം തെക്കേക്കര പഞ്ചായത്തില്‍ പെരുമ്പുളിക്കല്‍ കൃഷ്ണനിലയത്തില്‍ സതീഷ്കുമാറാണ് കൈയില്‍ കരുതിയിരുന്ന കുപ്പിയില്‍ കൊണ്ടു വന്ന പെട്രോള്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ വന്ന് തലയിലൂടെ ഒഴിച്ച ശേഷം കത്തിക്കാനായി ലൈറ്റര്‍ തെളിച്ചത്. കണ്ടു നിന്ന ഒരാള്‍ സമയയോചിതമായി ഇടപെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വഴി വ്യക്തികള്‍ കൈയേറിയതിന് എതിരേ സതീഷ്കുമാര്‍ നിരന്തരം പരാതി നല്‍കിയിരുന്നു. എല്ലാ തലങ്ങളിലും പരാതിയുമായി കയറിയിറങ്ങി മടുത്ത സതീഷ് അവസാനം ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച റവന്യൂ അദാലത്തിലേക്കും …