അടൂര്‍ താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തില്‍ ആത്മഹത്യാശ്രമം

18 second read

 

അടൂര്‍: അടൂര്‍ താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തില്‍ വീണ്ടും ആത്മഹത്യാശ്രമം.പന്തളം തെക്കേക്കര പഞ്ചായത്തില്‍ പെരുമ്പുളിക്കല്‍ കൃഷ്ണനിലയത്തില്‍ സതീഷ്‌കുമാറാണ് കൈയില്‍ കരുതിയിരുന്ന കുപ്പിയില്‍ കൊണ്ടു വന്ന പെട്രോള്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ വന്ന് തലയിലൂടെ ഒഴിച്ച ശേഷം കത്തിക്കാനായി ലൈറ്റര്‍ തെളിച്ചത്. കണ്ടു നിന്ന ഒരാള്‍ സമയയോചിതമായി ഇടപെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വഴി വ്യക്തികള്‍ കൈയേറിയതിന് എതിരേ സതീഷ്‌കുമാര്‍ നിരന്തരം പരാതി നല്‍കിയിരുന്നു. എല്ലാ തലങ്ങളിലും പരാതിയുമായി കയറിയിറങ്ങി മടുത്ത സതീഷ് അവസാനം ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച റവന്യൂ അദാലത്തിലേക്കും പരാതി നല്‍കി.

ഇന്ന് രാവിലെ 10 ന് അദാലത്ത് ആരംഭിച്ചതിന് പിന്നാലെ താലൂക്ക് ഓഫീസില്‍ എത്തിയ സതീഷ് തനിക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ തല വഴി ഒഴിക്കുകയായിരുന്നു. പിന്നാലെ തീ കൊളുത്താന്‍ ശ്രമവും നടന്നു. ആത്മഹത്യശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ പിന്നീട് സ്റ്റേഷനില്‍ വന്ന് ഇയാളെ കണ്ട് പരാതി സംബന്ധിച്ച് ആരാഞ്ഞു.

സതീഷിനെതിരേ പൊലീസ് കേസെടുക്കും. അധികാരകേന്ദ്രങ്ങള്‍ കണ്ണടയ്ക്കുന്നതിനെതിരേ കടുംകൈ ചെയ്യാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. തിരുവനന്തപുരത്ത് വില്ലേജ് ഓഫീസില്‍ കയറി പെട്രോള്‍ ബോംബ് എറിഞ്ഞതും വയനാട് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്തതും ഇതിന്റെ ഭാഗമായിരുന്നു. കഴിഞ്ഞയാഴ്ച പാറമട വിരുദ്ധ സമരക്കാര്‍ പത്തനംതിട്ട ജില്ലയിലെ നാറാണംമൂഴി പഞ്ചായത്ത് ഓഫീസ് പെട്രോള്‍ ഒഴിച്ച് തീവയ്ക്കാന്‍ ശ്രമിച്ചത്.

വിപി സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ത്യയില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഇതു പോലെ ആളിക്കത്താന്‍ തുടങ്ങിയത്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മാഹൂതി ചെയ്യാന്‍ ശ്രമിച്ചത് രാജീവ് ഗോസ്വാമി, സുരീന്ദര്‍ സിങ് ചൗഹാന്‍ എന്നിങ്ങനെ രണ്ടു കോളജ് വിദ്യാര്‍ത്ഥികളായിരുന്നു. ഇവരെ പിന്തുടര്‍ന്ന് നിരവധി പേര്‍ ഇത്തരത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…