അടൂര്‍:നാലാം ദിവസത്തിലേക്കു കടക്കുന്ന മഹാത്മ മിഴിവ് ഫെസ്റ്റില്‍ ജനമൈത്രി പോലീസ് സ്റ്റാളും സജ്ജമാകുന്നു.പൊതു ജനങ്ങളുടെ സുരക്ഷയേകുറിച്ചും പോലീസും ജനങ്ങളും തമ്മിലുള്ള സഹകരണം,കുട്ടികളുടെ സുരക്ഷ എന്നിവയേ കുറിച്ചുള്ള ജനമൈത്രി പോലീസ് തയ്യാറാക്കിയ ലഘുലേഖകള്‍ ഈസ്റ്റാളില്‍ കൂടി വിതരണം ചെയ്യും.നന്മ നിറഞ്ഞ മഹാത്മജന സേവന കേന്ദ്രത്തിന്റെ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ ലഭിക്കുന്ന അവസരം കൂടിയാണ് മിഴിവ് ഫെസ്റ്റ്.മിഴിവ് ഫെസ്റ്റ് സെപ്റ്റംബര്‍ 10 വരെയാണ്.വിവിധ രൂപത്തിലും ഭാവത്തിലും അരങ്ങേറുന്ന മിഴിവില്‍.30ന് രാത്രി 7 ന് കോമഡി ഷൊ സ്റ്റാന്‍ലി & ടീം (ബഡായി ബംഗ്ലാവ് ഫെയിം) അവതരിപ്പിക്കുന്നു.