സി ഹരികുമാര്‍ സ്മാരക അവാര്‍ഡ് വര്‍ഗീസ് സി തോമസിന്

18 second read

 

പത്തനംതിട്ട: മാതൃഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റായിരുന്ന സി ഹരികുമാറിന്റെ സ്മരണയ്ക്ക് പത്തനംതിട്ട പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ വര്‍ഗീസ് സി. തോമസിന് ലഭിക്കും. ‘നിലയ്ക്കരുത് ഈ നീരൊഴുക്ക് ‘ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്ന പുരസ്‌കാരം സെപ്തംബര്‍ രണ്ടിന് പത്തനംതിട്ട പ്രസ്‌ക്ലബ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനും കവിയുമായ പ്രഭാവര്‍മ സമ്മാനിക്കും.
പാരിസ്ഥിതിക ആഘാതങ്ങള്‍ ജനങ്ങളുടെ നിത്യജീവിതത്തെ ഏങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരമ്പര സാധാരണക്കാരുടെ അങ്കലാപ്പും നഷ്ടബോധവും ചിത്രീകരിക്കുന്നു. ലളിതവും ഹൃദ്യവുമായ ഭാഷയും അവതരണവും അവാര്‍ഡിന് അര്‍ഹമാക്കിയതായി ജൂറിഅംഗങ്ങള്‍ വ്യക്തമാക്കി. ടി .കെ. രാജഗോപാല്‍, ആര്‍. ഗോപീകൃഷ്ണന്‍, കെ. വി. സുധാകരന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
പത്രസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍, സെക്രട്ടറി ഏബ്രഹാം തടിയൂര്‍, ട്രസ്റ്റ് പ്രതിനിധി പ്രഹ്ലാദന്‍ എന്നിവര്‍ പങ്കെടുത്തു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…