അടൂര്‍: ‘അഗതികുടുംബത്തിന് തലചായ്ക്കാനിടം’ പദ്ധതിക്കായി അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ മിഴിവ് ഫെസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ പത്തുവരെ വടക്കടത്തുകാവില്‍ നടക്കും. 27നു വൈകീട്ട് അഞ്ചിന് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനംചെയ്യും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഫെസ്റ്റിന്റെ ഭാഗമായി പുഷ്പോത്സവം, എക്സിബിഷന്‍, ഭക്ഷ്യമേള, പുരാവസ്തു പ്രദര്‍ശനം, ഗോസ്റ്റ് ഹൗസ്, മാജിക് പാര്‍ലര്‍, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും ഉണ്ടാകും. ദിവസവും രാത്രിയില്‍ കലാപരിപാടികളും ഉണ്ടാകും.
27ന് സുമേഷ് കൂട്ടിക്കലും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, 28ന് അജയ് മാടക്കലും സംഘവും അവതരിപ്പിക്കുന്ന കോമഡി ഉത്സവ്, 29ന് ലക്ഷ്മി ജയന്റെയും സംഘത്തിന്റെയും മ്യൂസിക്കല്‍ നൈറ്റ്, 30ന് കോമഡി ഷോ, 31ന് മ്യൂസിക്കല്‍ നൈറ്റ്, സെപ്റ്റംബര്‍ ഒന്നിന് മാപ്പിളപ്പാട്ട്, ഒപ്പന, രണ്ടിന് സ്?പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ വരയരങ്ങ്, സുമാ നരേന്ദ്രയുടെയും സംഘത്തിന്റെയും ക്ലാസിക്കല്‍ ഡാന്‍സ്, മൂന്നിന് നെജീം സംഘകലയുടെ മെഗാഷോ, നാലിന് ഗാനമേള, അഞ്ചിന് മ്യൂസിക്കല്‍ നൈറ്റ്, ആറിന് മെഗാഷോ, ഏഴിന് മഹാമുദ്രയുടെ വെറൈറ്റി ഡാന്‍സ്, എട്ടിന് ഗാനമേള, ഒന്‍പതിന് നാടന്‍പാട്ട്, 10ന് ഉഗ്രം ഉജ്വലം പരിപാടി.