മഹാത്മയുടെ മിഴിവ് ഫെസ്റ്റില്‍ തിരക്കേറുന്നു

0 second read

അടൂര്‍.അഗതിപരിപാലനകേന്ദ്രമായഅടൂര്‍മഹാത്മജനസേവനകേന്ദ്രവും
ഏറത്ത് ഗ്രാമ പഞ്ചായത്തും സംയുക്തമായൊരുക്കിയ മിഴിവ് ഫെസ്റ്റ് ഓഫ് മഹാത്മയില്‍തിരക്കേറുന്നു. ഓണ വിപണന സറ്റാളുകളിലാണ് ഏറെ തിരക്ക്. മഹാത്മ ജനസേവന കേന്ദ്രം പച്ചക്കറി സ്റ്റാളില്‍ ഉത്പന്നങ്ങള്‍ക്ക് താരതമേന വന്‍വിലക്കുറവാണ്, ഏഷ്യന്‍ ഫുഡ്‌പ്രൊടക്‌സിന്റെ ഉപ്പേരി ,കളിയടയ്ക്കശര്‍ക്കരപുരട്ടി എന്നിവ എം.ആര്‍.പിയേക്കാള്‍ പത്ത് രൂപ കുറവില്‍ ഇവിടെ ലഭിക്കുന്നു
തുണിത്തരങ്ങള്‍,ഫാന്‍സി , സ്റ്റേഷനറി ഐറ്റങ്ങള്‍, കുട്ട മുറം, ചവുട്ടി ഐറ്റങ്ങള്‍ക്ക്മികച്ച ഓഫറുകളും, വിലക്കുറവും ആകര്‍ഷകമാക്കുന്നു. കുമളി മണ്ണാറത്തറ ഗാര്‍ഡന്‍സിന്റെ മനോഹരമായ പുഷ്പമേള, പുരാവസ്തു മ്യൂസിയം, കലാപരിപാടികള്‍ എന്നിവ എന്‍ഡ്രി പാസ്സില്‍ ആസ്വദിക്കാം. എന്‍ഡ്രി പാസ്സ് 30 രൂപയും കുട്ടികള്‍ക്കായ് സ്‌കൂളുകളിലൂടെ സൗജന്യ പ്രവേശന പാസ്സ്
നല്കിയിട്ടുള്ളതുമാണ്. അക്വാഷോ,മാജിക് ഷോ, ഗോസ്റ്റ് ഹൗസ്, പെറ്റ്ഷോചരിത്രഗുഹ എന്നിവ അത്ഭുത കാഴ്ചകളാകുന്നു. ബോട്ടിംഗ്,ബൈക്ക് , കാര്‍,ട്രെയിന്‍മീന്‍, ബലൂണ്‍ തുടങ്ങിയ രസകരമായ റൈഡുകളും, കോഴിക്കോടന്‍ ഫുഡ്‌കോര്‍ട്ട്,
ബജി ഫെസ്റ്റ് , ഐസ്‌ക്രീം ഫെസ്റ്റ് , വിവിധയിനം ജ്യൂസ് സ്റ്റാളുകല്‍ എന്നിവ ഫെസ്റ്റിന് അഴകേകുന്നു. ഒന്നര വയസ്സുകാരന്‍ മൊറാക്ക് എന്ന കുതിരകുട്ടിയുടെതമാശകളും നാല് വയസ്സുകാരന്‍ ജാക്കിന്റെ കൂടെയുള്ള കുതിര സവാരിയും കുട്ടികളെ ഏറെ ആകര്‍ഷിച്ചിരിക്കുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…