സമ്പത്ത് കൈകാര്യം ചെയ്യുന്നതിലല്ല ജീവിതകാലത്ത് എത്ര നന്മകള്‍ ചെയ്യുന്നു എന്നതാണ് മഹത്തരമെന്ന് മന്ത്രി മാത്യു ടി. തോമസ്
അടൂര്‍: സമ്പത്ത് കൈകാര്യം ചെയ്യുന്നതിലല്ല ജീവിതകാലത്ത് എത്ര നന്മകള്‍ ചെയ്യുന്നു എന്നതാണ് മഹത്തരമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.അടൂര്‍ മഹാത്മ ജന സേവന കേന്ദ്രത്തിന്റെ മിഴിവ് ഫെസ്റ്റ് വടക്കടത്തുകാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഏ.പി.ജയന്‍, ടി.ഡി സജി, നിഖില ജിജു തരകന്‍ ,അടൂര്‍ ജയന്‍, വര്‍ഗീസ് പേരയില്‍, ഡി.സജി, രാജേഷ് തിരുവല്ല ,കെ പ്രസന്നന്‍,
എന്നിവര്‍ സംസാരിച്ചു.. ഏറത്ത് പഞ്ചായത്തുമായി ചേര്‍ന്നാണ്
മിഴിവ് ഫെസ്റ്റ് നടത്തുന്നത്. സെപ്റ്റംബര്‍ പത്ത് വരെയാണ് മേള.
കാരുണ്യത്തിന് കനിവ് തേടി മഹാത്മയുടെ മിഴിവ് ഫെസ്റ്റ്
വടക്കടത്തുകാവില്‍ തുടങ്ങി. അഗതികള്‍ക്ക് അന്നത്തിനും താമസിക്കാന്‍ സ്ഥലമെന്ന സ്വപ്നത്തിനും ആയിട്ടാണ് ഈ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്: ഇടുക്കിയില്‍ നിന്നുള്ള പുഷ്പമേള സംഘടിപ്പിക്കുന്നവരുടെ വലിയ നന്മയാണ് ഇങ്ങനെ ഒരു ഫെസ്റ്റിന് മഹാത്മ സജ്ജമായത്.ഇതില്‍ നിന്ന് കിട്ടുന്ന ഓരോ രൂപയും നമ്മുടെ തന്നെ സ്വന്തം കുടുംബാഗങ്ങള്‍ ആകേണ്ട, വിധിയുടെ ക്രൂരതയില്‍ നിരാലംബര്‍ ആയി പോയ ഇരുന്നൂറിലധികം അംഗങ്ങളുടെ ജീവിതത്തിനാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ ഉണ്ടാകാം പക്ഷെ ഇത്തരമൊരു മേളയിലേക്ക് എത്തിയ സാഹചര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ ഇതാണ് ശരിയായ വഴി എന്ന് തോന്നും. ഈ കുടുബാംഗങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട് നാളെകളില്‍ ഇനിയൊരാളും ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കാനുള്ള ബാധ്യതയും നമ്മളില്‍ തന്നെയാണ് ആരുടെ മുമ്പിലും കൈ നീട്ടാതെ ഓണത്തിന് അഴകേകി വടക്കടത്തുകാവില്‍ ഒരുക്കിയിട്ടുള്ള മിഴിവ് ഫെസ്റ്റില്‍ നിങ്ങളും പങ്കാളികളാകണം: