ന്യൂഡല്‍ഹി: തിരുവോണനാളില്‍ ലോകത്തെ എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനം കൈവരുത്തട്ടെ .എന്റെ എല്ലാ മലയാളി സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍… മലയാളികള്‍ക്ക് ഓണശംസകള്‍ നേര്‍ന്നു കൊണ്ട് അമിത്ഷാ തനിമലയാളത്തില്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് അമിത്ഷാ വാമനജയന്തി ആശംസിച്ച് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.എന്നാല്‍ ഉത്തരേന്ത്യയിലും കേരളത്തില്‍ തൃക്കാക്കര അടക്കമുള്ള ക്ഷേത്രങ്ങളിലും വാമനജയന്തി ആഘോഷിക്കുന്നുണ്ടെന്നും അവര്‍ക്കാണ് അമിത് ഷാ ആശംസകള്‍ നേര്‍ന്നതെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് …