നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്.
അത്തപൂക്കളമൊരുക്കി മാവേലിയെ കാത്തിരിക്കുന്ന കുരുന്നുകള്‍, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ഊഞ്ഞാലാടി രസിക്കുന്നവര്‍. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കാല്‍പന്തുകളിയും പുലിക്കളിയും എല്ലാമായി ആഘോഷം പൊടിപൂരമാക്കാനുള്ള മല്‍സരം. ഇതും ഓണക്കാലത്തിന്റെ മാത്രം സവിശേഷത.
സദ്യവട്ടത്തിന്റെ അവസാനവട്ട ഒരുക്കത്തിലാകും വീട്ടിലെ സ്ത്രീകള്‍. പൂവിളിയുമായി പുത്തന്‍ കോടിയുടുത്ത് തൂശനിലയില്‍ സ്നേഹം നിറച്ച് തിരുവോണം ആഘോഷിക്കുകയാണ് ഓരോ മലയാളിയും. കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ് ഓണം. ഇത്തരം ഒത്തുചേരലുകള്‍ക്കായി മലയാളി ഏത് പ്രതിസന്ധിയേയും മറികടക്കും.