തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ പി. സദാശിവം മറ്റുമന്ത്രിമാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഗാര്‍ഡ്ഓഫ് ഹോണര്‍ സ്വീകരിച്ച ശേഷം ഷാര്‍ജ ഭരണാധികാരി കോവളം ബീച്ചിലെ ഹോട്ടലിലേക്ക് തിരിച്ചു. ഈ മാസം 28നാണ് അദ്ദേഹം തിരികെ മടങ്ങുക. തിങ്കളാഴ്ച മുഖ്യമന്ത്രി, ഗവര്‍ണര്‍, ഉന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അന്നു തന്നെ …