അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുത്ത് ദിലീപ് ജയിലിലേക്ക് മടങ്ങി

2 second read

കൊച്ചി: അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ക്ക് ശേഷം ദിലീപ് തിരികെ ആലുവ സബ് ജയിലിലേക്ക് പോയി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപ് 57 ദിവസത്തിന് ശേഷം ജയിലിന് പുറത്തിറങ്ങിയത്. 8.10ഓടെ വീട്ടിലെത്തിയ ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്തു. രണ്ട് മണിക്കൂറത്തേക്കാണ് ദിലീപിന് മജിസ്ട്രേട്ട് കോടതി അനുവദിച്ചത്. രാവിലെ കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ദിലീപിനെ ആലുവ സബ് ജയില്‍ അധികൃതര്‍ കൈമാറി. സുരക്ഷക്ക് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വീട്ടിലുണ്ടായിരുന്നു. ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ജയിലില്‍ നിന്ന് ദിലീപിന്റെ വീട്ടിലേക്കുള്ളത്. അകമ്പടി വാഹനങ്ങളോടെ ആലുവയിലെ വീട്ടിലെത്തിയത്. വീടിന്റെ പൂമുഖത്ത് ബന്ധുക്കള്‍ ദിലീപിനെ സ്വീകരിച്ച് വീടിനകത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു. സഹോദരനും സഹോദരിക്കുമൊപ്പമാണ് ചടങ്ങുകള്‍ നടത്തിയത്.ദിലീപിന്റെ ആരാധകരാരും തന്നെ ഇവിടേക്ക് എത്തിയിട്ടില്ല. ജയിലിന്റെ പരിസരത്തോ വീടിന്റെ പരിസരത്തോ ഒന്നും തന്നെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിയിട്ടില്ല.

ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും കാത്ത് വന്‍ ജനാവലിയും മാധ്യമപടയുമാണ് പുറത്തുണ്ടായിരുന്നത്.2008 ല്‍ അച്ഛന്‍ പത്മനാഭപിള്ള മരിച്ചതിനു ശേഷം എല്ലാ വര്‍ഷവും ഇതേ ദിവസം എവിടെയാണെങ്കിലും മൂത്തമകനായ താന്‍ ബലിതര്‍പ്പണം നടത്താറുണ്ടെന്നാണു ദിലീപിന്റെ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ ദിലീപ് അപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ദിലീപ് തൃശൂരിലെ നെടുപുഴ എന്ന സ്ഥലത്തായിരുന്നു. അന്നു ബലി തര്‍പ്പണം നടത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, ഭാര്യാപിതാവ് മാധവന്‍ എന്നിവര്‍ ഇന്നലെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…