കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ് അറസ്റ്റ് മുന്നില്‍ കണ്ടാണ് കാവ്യയുടെ നീക്കങ്ങള്‍. കേസില്‍ ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ നീക്കമുണ്ടെന്ന് കാവ്യ പറഞ്ഞു. പൊലീസ് നിരവധി തവണ വിളിച്ചുവെന്നും കാവ്യ പറഞ്ഞു. അഡ്വ. രാമന്‍പിള്ള വഴിയാണ് കാവ്യ മാധവന്‍ ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും.
അന്വേഷണ സംഘത്തിലെ എസ് പിയും സിഐയുമാണ് തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് കാവ്യ ജാമ്യഹര്‍ജിയില്‍ പറയുന്നു. പൊലീസ് നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഒന്നാം പ്രതി പറയുന്നത് പൊലീസ് അതേപടി വിശ്വസിക്കുന്നു. തനിക്കും ദിലീപിനും പള്‍സര്‍ സുനിയെ അറിയില്ല എന്നും കാവ്യ പറയുന്നു.
കേസിലെ മാഡം കാവ്യയാണെന്നും എന്നാല്‍ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കില്ലെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.