മലങ്കര പുനരൈക്യ വാര്‍ഷികം 19 മുതല്‍ അടൂരില്‍

2 second read

അടൂര്‍ : ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 87-ാം വാര്‍ഷികവും സഭാ സംഗമവും സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ അടൂര്‍ ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്ററില്‍ (മാര്‍ ഈവാനിയോസ് നഗറില്‍) വച്ച് നടക്കും. 21 ന് സഭയില്‍ പുതുതായി നിയമിതതരായ യൂഹാനോന്‍ കൊച്ചുതുണ്ടില്‍ റമ്പാന്റേയും ഗീവര്‍ഗ്ഗീസ് കാലായില്‍ റമ്പാന്റേയും മെത്രാഭിഷേകവും ഇതിനോടനുബന്ധിച്ചു നടക്കും. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവാ ഈ വര്‍ഷത്തെ പരിപാടികളില്‍ മുഖ്യാതിഥി ആയിരിക്കും. പുനരൈക്യ വിളംബര ഘോഷയാത്ര, കുട്ടികളുടെ സംഗമം, യുവജന അല്‍മായ സംഗമങ്ങള്‍, വനിതാ സംഗമം, സുവവിശേഷ സന്ധ്യ, വി.സമൂഹബലി, മെത്രാഭിഷേകം എന്നിവയാണ് പ്രധാന പരിപാടികള്‍.

19 ന് ഉച്ചയ്ക്ക് 2 ന് അടൂര്‍ സെന്‍ട്രല്‍ മൈതാനത്ത് പാത്രിയര്‍ക്കീസ് ബാവക്കും കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും മറ്റു മെത്രാപ്പോലീത്താമാര്‍ക്കും സ്വീകരണം. തുടര്‍ന്ന് പുതിയതായി പണികഴിപ്പിച്ച അടൂര്‍ തിരുഹൃദയ കത്തോലിക്കാ പള്ളിയുടെ മൂറോന്‍ കൂദാശ. വിവിധ സ്ഥലങ്ങളില്‍ നിന്നു എത്തിച്ചേരുന്ന ദീപശിഖ, ഛായാചിത്രം, പതാകകള്‍ എന്നിവ അടൂര്‍ ദേവാലയത്തില്‍ 6 ന് ഘോഷയാത്രയായി സമ്മേളന നഗരിയിയല്‍ എത്തിച്ചേരും. 7 ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് എം.സി.വൈ.എം അന്തര്‍ദേശീയ ക്വിസ് മത്സരം നടക്കും.

20 ന് രാവിലെ അടൂര്‍ ദേവാലയത്തില്‍ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹബലി നടക്കും. 10 മണി മുതല്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളുടെ സംഗമവും മാര്‍ ഈവാനിയോസ് നഗറിലെ വിവിധ ഹാളുകളില്‍ യുവജന അല്‍മായ സംഗമവും നടക്കും. കുട്ടികളുടെ സംഗമം കാതോലിക്കാ ബാവയും യുവജന സംഗമം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്വുക്കേഷന്‍ ചെയര്‍മാന്‍ ഡോ. സന്തോഷ് മാത്യുവും അല്‍മായ സംഗമം റിട്ട. ജഡ്ജി ജസ്റ്റിസ് സിറിയക്ക് ജോസഫും ഉല്‍ഘാടനം ചെയ്യും. എം.സി.സി.എല്‍, എം.സി.വൈ.എം, എം.സി.എ എന്നിവയുടെ സഭാതല സമിതി പ്രസിഡന്റുമാരായ നിര്‍മ്മല്‍ സെബാസ്റ്റ്യന്‍, ടിനു കുര്യാക്കോസ്, മോന്‍സന്‍ കെ മാത്യു എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. റവ. ഫാ.ബോബി OFM, റവ.ഫാ. ജേക്കബ് മഞ്ഞളി, മുന്‍ ഡി.ജി.പി, ജേക്കബ് പുന്നൂസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വിന്‍സന്റ് മാര്‍ പൗലോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് ആന്റോ ആന്റണി എം.പി, പ്രദീപ് മാത്യു എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന മാതൃവനിതാ സംഗമം ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപോലീത്ത ഉല്‍ഘാടനം ചെയ്യും. ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിക്കും. ഗ്രേസ് ലാല്‍ ക്ലാസ്സ് നയിക്കും. 4 ന് നടക്കുന്ന സമ്മേളനത്തില്‍ തീച്ചുളയിലെ സഭ സംസാരിക്കുന്നു എന്ന പ്രത്യേക പരിപാടി നടക്കും. അന്ത്യോക്യായിലെ കത്തോലിക്കാ പാര്‍ത്രിയര്‍ക്കീസ് അനുഭങ്ങള്‍ പങ്കുവയ്ക്കും. മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ്, യാക്കേബായ സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ സന്ദേശം നല്‍കും. ബിഷപ് എബ്രഹാം മാര്‍ യൂലിയോസ്, ബിഷപ് തോമസ് മാര്‍ യൗസേബിയോസ് എന്നിവര്‍ പ്രസംഗിക്കും, വൈകിട്ട് 6 ന് നടക്കുന്ന സുവിശേഷ സന്ധ്യയില്‍ ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ എന്നിവര്‍ പ്രസംഗിക്കും.

21 ന് രാവിലെ 08.00 ന് നടക്കുന്ന സമൂഹബലിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികനായിരിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ജാംബത്തിസ്ത ദിക്വാത്രോ വചന സന്ദേശം നല്‍കും. 10 ന് മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിക്കും.
പത്രസമ്മേളനത്തില്‍
കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ,
ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്(ജനറല്‍ കണ്‍വീനര്‍),
ഫാ. ഗീവര്‍ഗ്ഗീസ് നെടിയത്ത്(കണ്‍വീനര്‍).
ഫാ. ബോവസ് മാത്യു(മേജര്‍ അതിരൂപത പി.ആര്‍.ഒ),
ഫാ. വിന്‍സന്റ് ചരുവിള(ചെയര്‍മാന്‍ ,പബ്ലിസിറ്റി),
ഫാ. തോമസ് കയ്യാലക്കല്‍(ഡയറക്ടര്‍ സഭാതല യുവജന സമിതി),
മോനി ഏഴംക്കുളം(ജോയിന്റ് കണ്‍വീനര്‍),
മോന്‍സന്‍ കെ മാത്യു(പ്രസിഡന്റ്, എം.സി.എ സഭാതല സമിതി,
രാജു മാത്യു(കണ്‍വൂനര്‍, മീഡിയ കമ്മിറ്റി),
ടിനു കുര്യാക്കോസ്(പ്രസിഡന്റ്, എം.സി.വൈ.എം സഭാതല സമിതി)

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…