അടൂര്‍: മണിക്കൂറുകള്‍ നീണ്ട കനത്തമഴയെ തുടര്‍ന്ന് മോതിരച്ചുള്ളിമലയില്‍ കുന്നിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കടമ്പനാട് വടക്ക് സുജാഭവനത്തില്‍ സുരാജ്(31) ആണ് നിസാരപരുക്കുകളോടെ രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ച 6 മണിയോടെയായിരുന്നു സംഭവം. വീടിന് പുറക് വശത്തുള്ള കുന്നിന്റെ ഏകദേശം പതിനഞ്ച് മീറ്ററോളമാണ് വീടിന്റെ മുകളിലേക്ക് ഇടിഞ്ഞുവീണത്. ഉറക്കത്തിലായിരുന്ന സുരാജിന്റെ കാലിലേക്ക് കല്ല് വീണതിനെതുടര്‍ന്ന് ചാടി എഴുന്നേറ്റ് പുറത്തേക്ക് ഓടവെയാണ് കുന്നിന്റെ ഒരുഭാഗം വീടിന് മുകളിലേക്ക് പതിച്ചത്. ഇവിടെയുണ്ടായിരുന്ന ശുചിമുറി പൂര്‍ണ്ണമായും തകര്‍ന്നു. മണ്ണിനടിയില്‍പ്പെട്ട് മുപ്പതോളം നാടന്‍കോഴികള്‍ ചത്തുപോയി. കുന്നിടിഞ്ഞ സമയത്ത് വീടിനുള്ളില്‍ ഉണ്ടായിരുന്ന സുരാജിന്റെ മാതാവിനും സഹോദരങ്ങളും പരുക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…