അടൂര്‍: മൂന്നു ദിവസമായി അടൂരില്‍ നടക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികം ഇന്ന് സമാപിക്കും. രാവിലെ എട്ടിന് അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവായ്ക്കും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായ്ക്കും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോയ്ക്കും സ്വീകരണം.
കാതോലിക്കാബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, ഇതിനു ശേഷം ആര്‍ച്ച് ബിഷപ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോ വചന സന്ദേശം നല്‍കും. തുടര്‍ന്ന് മെത്രാഭിഷേകം, ആദരിക്കല്‍, പുനരൈക്യ വാര്‍ഷിക പതാക കൈമാറ്റം, സമാപന സന്ദേശം എന്നിവയോടെ സമാപിക്കും.
പുനരൈക്യ വാര്‍ഷികത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ സംഗമം ക്ലീമീസ് കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്തു. വിശുദ്ധ പാരമ്പര്യത്തിന്റെ കൈമാറ്റമാണ് കുട്ടികളിലൂടെ സംഭവിക്കുന്നതെന്ന് പ്രഭാഷണം നടത്തിയ ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് പറഞ്ഞു. ഫാ. ബേണി, ജോര്‍ജ് തോമസ്, ഫാ. സാമുവല്‍ പഴവൂര്‍പടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മലങ്കര കത്തോലിക്കാ സഭ ആഗോള അല്‍മായ സംഗമം ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. എംസിഎ പ്രസിഡന്റ് മോന്‍സന്‍ കെ. മാത്യു അധ്യക്ഷത വഹിച്ചു. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ക്ലീമീസ് കാതോലിക്കാബാവാ, ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജെ. ക്രിസ്തുദാസ്, ഐസക് കടകംപള്ളില്‍, സണ്ണി ജോര്‍ജ് കൊട്ടാരത്തില്‍, തോമസ് പനച്ചിന്തര്‍, പി.കെ. ജോസഫ്, ശോശാമ്മ തോമസ്, മിനി ബാബു, പോള്‍രാജ്, തോമസ് ചെറിയാന്‍, മോനി ഏഴംകുളം, ധര്‍മരാജ്, അലക്‌സ് വിളവില്‍, മുരളീദാസ്, സന്‍ജീവ് മാരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
യുവജന സംഗമം നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ സന്തോഷ് മാത്യു ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്കാ യുവജന കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. വിന്‍സന്റ് മാര്‍ പൗലോസ്, ആന്റോ ആന്റണി എംപി, കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രദീപ് മാത്യു, ഫാ. ജേക്കബ് മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.
മാതൃസംഗമം യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്തു. തിരുവനന്തപരം അതിരൂപത പ്രസിഡന്റ് ജിജി മത്തായി അധ്യക്ഷതവഹിച്ചു. ഡോ. ജോസഫ് മാര്‍ തോമസ്, ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ, ഗ്രേസ് ലാല്‍, സൂസന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.