അടൂര്‍: ബാങ്കുകളിലെ ഡബിറ്റ് കാര്‍ഡ് (എടിഎം) തട്ടിപ്പുകള്‍ പെരുകുന്നു. എടിഎം ഡബിറ്റ് കാര്‍ഡ് നമ്പരുകള്‍ ഉപയോഗിച്ച് അക്കൌണ്ടില്‍നിന്ന് മറ്റ് ആള്‍ക്കാര്‍ പണം പിന്‍വലിച്ചതായ പരാതിയുമായി അക്കൌണ്ട് ഉടമകള്‍ ബാങ്കുകളെ സമീപിക്കുന്നത് പതിവായി.
രണ്ടു മാസത്തിനുള്ളില്‍ എസ്.ബി.ഐ അടൂര്‍ ബ്രാഞ്ചിലെ മൂന്ന് അക്കൌണ്ടുകളില്‍ നിന്ന് പണം തട്ടിയതായി അക്കൌണ്ട് ഉടമകള്‍ പരാതിപ്പെട്ടു. അവസാനമായി 12ന് അടൂര്‍ എസ.് ബി.ഐ എംസി റോഡ് ശാഖയില്‍നിന്ന് അഭിഭാഷകനായ എന്‍ ജനാര്‍ദനകുറുപ്പിന്റെ മൊബൈല്‍ ഫോണിലേക്ക് എസ്.ബി.ഐ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞു കൊണ്ടുള്ള കോള്‍ വരുകയും അക്കൌണ്ട് ഉടമയ്ക്ക് ആഗസ്ത് 28ന് ലഭിച്ച പുതിയ ഡബിറ്റ് കാര്‍ഡിന്റെ നമ്പര്‍ ഇങ്ങോട്ട് പറയുകയും അത് പരിശോധിച്ച് മറുപടി പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള സ്ഥിരീകരണത്തിനാണ് വിളിച്ചതെന്ന് പറഞ്ഞു.
അവര്‍ പറഞ്ഞ നമ്പര്‍ പരിശോധിച്ചപ്പോള്‍ നമ്പര്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. നിങ്ങള്‍ക്ക് ഈ നമ്പര്‍ എവിടുന്ന് കിട്ടിയെന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ കോള്‍ കട്ട് ചെയ്തു. രണ്ട് മിനിറ്റുള്ളില്‍ തന്നെ അക്കൌണ്ടില്‍നിന്ന് 19,999 രൂപ പിന്‍വലിച്ചതായി മെസേജുമെത്തി. ഇതുമായി എസ്ബിഐ അടൂര്‍ ശാഖ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും എല്ലാ വിവരവും ഹെഡ് ഓഫീസില്‍നിന്ന് മാത്രമേ അറിയാന്‍ കഴിയൂവെന്നും പറഞ്ഞ് ഒഴിയുകയാണ് ചെയ്തതെന്ന് ജനാര്‍ദനകുറുപ്പ് പറഞ്ഞു.
പണം നഷ്ടപ്പെട്ടവര്‍ അക്കൌണ്ട് ഉടമ ബാങ്ക് മാനേജര്‍ക്കും ബാങ്കിങ് ഓബുഡ്‌സ്മാനും പൊലീസിനും പരാതി നല്‍കി. അടുത്തിടെ ഒരു ഡോക്ടറുടെ ഒരു ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…