അബുദാബി: എയര്‍ ഇന്ത്യാ എക്സ്പ്രസ് വെബ്സൈറ്റില്‍നിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാന്‍ സാധിക്കാതെ പ്രവാസി ഇന്ത്യക്കാര്‍. യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങള്‍ നല്കി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ നല്കുമ്പോള് ട്രാന്സാക്ഷന് ഡീക്ലൈന്‍ഡ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. ബാങ്കില്‍ പരിശോധിച്ചപ്പോള്‍ അവരുടെ തകരാറല്ലെന്നു വ്യക്തമാക്കുന്നു. ചിലര്‍ക്കാകട്ടെ വ്യക്തിഗത വിവരങ്ങള്‍ നല്കുമ്പോഴേക്കും ടൈം ഔട്ട് എന്ന് പറഞ്ഞ് ഹോം പേജിലേക്കു പോകുകയാണ് ചെയ്യുന്നത്. വീണ്ടും ബുക്ക് ചെയ്യുമ്പോഴും ഇത് ആവര്‍ത്തിക്കുന്നു. ഇതേസമയം ട്രാവല്‍ ഏജന്‍സിയില്‍ നിന്നോ എയര്‍ ഇന്ത്യാ ഓഫിസില്‍ നിന്നോ പോയി ടിക്കറ്റെടുത്താല്‍ പ്രശ്നവുമില്ല. നേരത്തെ വെബ്സൈറ്റ് തിരസ്കരിച്ച …