ലിറ്റില്‍ ഡ്രോ നറുക്കെടുപ്പില്‍ ഏഴു മലയാളികള്‍ ഒന്നാം സമ്മാനം നേടി

17 second read

ദുബായ് :ഈ മാസം 14ന് നടന്ന ലിറ്റില്‍ ഡ്രോ നറുക്കെടുപ്പില്‍ ഏഴു മലയാളികള്‍ ഒന്നാം സമ്മാനം നേടി. 534 ആണ് ഭാഗ്യം കൊണ്ടുവന്ന നമ്പര്‍.10, 20 ദിര്‍ഹം ആയിരുന്നു ഭാഗ്യശാലികള്‍ ടിക്കറ്റെടുക്കാന്‍ ചെലവഴിച്ചത്. മൂന്നു പേരുടെ നമ്പര്‍ ഒന്നായതിനാല്‍ മൂന്നു പേര്‍ക്കും 5000 ദിര്‍ഹം വീതവും ആറു പേര്‍ക്ക് 2,500 ദിര്‍ഹം വീതവും ലഭിച്ചു. നവാസ് കുന്നത്ത്, പ്രശാന്ത് കുമാര്‍, ജയകുമാര്‍ വിജയന്‍ എന്നിവരടക്കം ഏഴു മലയാളികള്‍ക്കാണു സമ്മാനം ലഭിച്ചത്.

ഇവര്‍ക്ക് ഒരു റാഫിള്‍ ഡ്രോയുടെ എന്‍ട്രി കൂടി ഉണ്ടായിരിക്കും. ഡിസംബര്‍ 28ന് എടുക്കുന്ന നറുക്കെടുപ്പിലായിരിക്കും ഉള്‍പ്പെടുത്തുക. 20 ദിര്‍ഹത്തിന്റെ വിഭാഗത്തില്‍ ആയതുകൊണ്ടു രണ്ടു ലക്ഷം ദിര്‍ഹവും 10 ദിര്‍ഹത്തിന്റെ വിഭാഗത്തില്‍ ഒരു ലക്ഷം ദിര്‍ഹവും വരെ നേടാനുള്ള ഭാഗ്യം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …