അടൂര്‍ എന്‍ ആര്‍ ഐ ഫോറം ഇരുപതാം വാര്‍ഷികവും ഓണാഘോഷവും

16 second read

അബുദാബി: അടൂരില്‍ നിന്നും യു എ ഇ യില്‍ നിവസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍ ആര്‍ ഐ ഫോറം ഇരുപതാം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു, ചെണ്ടമേളം താലപ്പൊലി എന്നിവയോടു കൂടിയ ഘോഷയാത്രയ്ക്ക് ശേഷം പ്രസിഡണ്ട് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം പ്രശസ്ത ഗാന രചയിതാവായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എം പി. എം എ ആരിഫ് ,മാതൃഭൂമി, അടൂര്‍ ലേഖകന്‍ അനുഭദ്രന്‍ എന്നിവര്‍ ഓണ സന്ദേശം നല്‍കി,

അടൂര്‍ എന്‍ ആര്‍ ഐ ഫോറം അംഗങ്ങളായ കോവിഡു കാലയളവില്‍ മുനിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെയും, ഗോള്‍ഡന്‍ വിസ ലഭിച്ച വ്യക്തികളെയും വിദ്യാഭ്യാസ മേഖലയില്‍ വിജയം നേടിയവരെയും, ആഗോളതലത്തില്‍ ആരോഗ്യ അവാര്‍ഡ് നേടിയ സിസ്റ്റര്‍ ജാസ്മിന്‍ ഷറഫ് , ഫോട്ടോഗ്രാഫിക് അവാര്‍ഡ് നേടിയ ബിനു വര്‍ഗീസ് കാഞ്ഞിരക്കാട്ടു എന്നിവരെയും ഗായിക ചന്ദ്രലേഖയെയും ചടങ്ങില്‍ ആദരിച്ചു, പ്രൊഫ. ഷാജി മാത്യു, ശ്രീ. ടി ടി യേശുദാസ് രക്ഷാധികാരി തോമസ് ഉമ്മന്‍, വൈസ് പ്രസിഡണ്ട് രാജശേഖരന്‍ വി പിള്ള സെക്രട്ടറി ഖൈസ് പെരേത്തു, ട്രഷറര്‍ ഹരി പനവിള , ബിനു സഖറിയ, ബെറ്റ്‌സണ്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍മാരായ അനില്‍ മാത്യു , പോള്‍ റാസല്‍ഖൈമ, ജോണ്‍ തരകന്‍, രാകേഷ് അടൂര്‍, റായ് ജോര്‍ജ് ,ടിജോ തോമസ് ജേക്കബ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …