യുഎഇ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇടയിലിരിക്കുന്ന പൂച്ചയുടെ വിഡിയോ വൈറലാകുന്നു

18 second read

ദുബായ്: യുഎഇ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇടയിലിരിക്കുന്ന പൂച്ചയുടെ വിഡിയോ വൈറലാകുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തമ്മില്‍ സംസാരിക്കുന്നതിനിടയിലാണ് ‘രാജകീയമായി’ പൂച്ചക്കുട്ടി ഇരിക്കുന്നത്. ദുബായ് മീഡിയ ഓഫിസാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വൈറലായ വിഡിയോയില്‍ കാണുന്ന പൂച്ചക്കുട്ടിയുടെ അമ്മയും പ്രശസ്തയാണ്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗള്‍ഭിണി പൂച്ചയെ 2021 ഓഗസ്റ്റില്‍ നാലു പേര്‍ ചേര്‍ന്ന് രക്ഷിച്ചിരുന്നു. ഗള്‍ഭിണിയായ പൂച്ചയെ രക്ഷിക്കുന്നതിന്റെ വിഡിയോയും അന്ന് വൈറലായിരുന്നു. ആ പൂച്ചയുടെ കുഞ്ഞാണ് ഭരണാധികാരികള്‍ക്കിയില്‍ ഇരിക്കുന്നത്.

അന്ന് പൂച്ചയെ രക്ഷിച്ച രണ്ടു മലയാളികളടക്കം നാലു പേര്‍ക്കു ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സമ്മാനം ലഭിച്ചിരുന്നു. ആര്‍ടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന്‍ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവര്‍ക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.

അന്ന് രക്ഷിച്ച പൂച്ചയെയും അതിന്റെ കുഞ്ഞിനെയും ഇപ്പോഴും ഷെയ്ഖ് മുഹമ്മദ് പരിപാലിക്കുന്നു എന്നറിയുന്നത് അവിശ്വസനീയമാണെന്ന് രക്ഷാപ്രവര്‍ത്തകരിലൊരാളായ അബ്ദുല്‍ റാഷിദ് പറയുന്നു. എനിക്ക് വാക്കുകളില്ല. ഞങ്ങള്‍ രക്ഷിച്ച പൂച്ചയെ കണ്ടിട്ട് ഒരു വര്‍ഷമാകുന്നു. അതിന്റെ കുട്ടിയെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും അബ്ദുല്‍ റാഷിദ് പറയുന്നു.

രക്ഷിച്ച ഉടനെ തന്നെ ഗര്‍ഭിണിയായ പൂച്ചയെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഓഫിസ് അധികൃതര്‍ എത്തി ഏറ്റെടുത്തിരുന്നു. പൂച്ചയെയും അതിന്റെ കുഞ്ഞുങ്ങളെയും ഇപ്പോഴും ദുബായ് ഭരണാധികാരി പരിപാലിക്കുന്നു എന്നത് വിശ്വസിക്കാനാകുന്നില്ല. ഒരിക്കല്‍ കൂടി പൂച്ചയെ കാണണമെന്ന് ആഗ്രഹം ഉണ്ടെന്നും ഉടന്‍ അതിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നുതെന്നും റാഷിദ് പറയുന്നു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …