ദുബായ്- ബെംഗളൂരു സെക്ടറില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ 30 മുതല്‍

18 second read

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍ ഈ മാസം 30 മുതല്‍ ദുബായ്- ബെംഗളൂരു സെക്ടറില്‍ എ 380 വിമാനം സര്‍വീസ് നടത്തുമെന്നു പ്രഖ്യാപിച്ചു. ഇകെ 568, ഇകെ 569 എന്നീ വിമാനങ്ങളാണു സര്‍വീസ് നടത്തുക. രാത്രി 9.25ന് ദുബായില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 2.30ന് ബെംഗളൂരുവില്‍ ഇറങ്ങും.

തിരിച്ചു പുലര്‍ച്ചെ 4.30-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 7.10ന് ദുബായില്‍ എത്തുന്ന വിധമാണു സമയക്രമം. എമിറേറ്റ്‌സിന്റ എ380 വിമാനം സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാകും ബെംഗളൂരു. നിലവില്‍ 2014 മുതല്‍ മുംബൈയിലേക്കു വലിയ വിമാനം സര്‍വീസ് നടത്തിവരുന്നു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …