എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വെബ്‌സൈറ്റില്‍നിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാന്‍ സാധിക്കാതെ പ്രവാസി ഇന്ത്യക്കാര്‍

16 second read

അബുദാബി: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വെബ്‌സൈറ്റില്‍നിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാന്‍ സാധിക്കാതെ പ്രവാസി ഇന്ത്യക്കാര്‍. യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങള്‍ നല്‍കി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ നല്‍കുമ്പോള്‍ ട്രാന്‍സാക്ഷന്‍ ഡീക്ലൈന്‍ഡ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. ബാങ്കില്‍ പരിശോധിച്ചപ്പോള്‍ അവരുടെ തകരാറല്ലെന്നു വ്യക്തമാക്കുന്നു. ചിലര്‍ക്കാകട്ടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോഴേക്കും ടൈം ഔട്ട് എന്ന് പറഞ്ഞ് ഹോം പേജിലേക്കു പോകുകയാണ് ചെയ്യുന്നത്. വീണ്ടും ബുക്ക് ചെയ്യുമ്പോഴും ഇത് ആവര്‍ത്തിക്കുന്നു.

ഇതേസമയം ട്രാവല്‍ ഏജന്‍സിയില്‍ നിന്നോ എയര്‍ ഇന്ത്യാ ഓഫിസില്‍ നിന്നോ പോയി ടിക്കറ്റെടുത്താല്‍ പ്രശ്‌നവുമില്ല. നേരത്തെ വെബ്‌സൈറ്റ് തിരസ്‌കരിച്ച ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളെല്ലാം ഇവിടെ സ്വീകരിക്കുന്നുണ്ട്. ട്രാവല്‍ ഏജന്‍സികളുടെ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈന്‍ യാത്രാ പോര്‍ട്ടല്‍ വഴി ടിക്കറ്റ് എടുക്കാന്‍ കഴിയും. ഇതുമൂലം ടിക്കറ്റെടുക്കാനായി ട്രാവല്‍ ഏജന്‍സികളെയോ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓഫിസിനെയോ സമീപിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പ്രവാസികള്‍.
ട്രാവല്‍ ഏജന്‍സികളെയോ ഓഫിസിനെയോ സമീപിച്ച് ടിക്കറ്റെടുത്താല്‍ യാത്ര നീട്ടുന്നത് സംബന്ധിച്ചോ മറ്റോ സഹായം ലഭിക്കും.

ഓണ്‍ലൈനിലൂടെയാണെങ്കില്‍ ബന്ധപ്പെട്ട എയര്‍ലൈനുകള്‍ക്ക് മെയില്‍ അയച്ച് അനുമതി കിട്ടിയാലേ നടക്കൂ. ഇതിന് കാലതാമസവും എടുക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതേസമയം വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാറ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടന്നുവരുന്നതായും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …