യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നു വിമാനങ്ങള്‍ വൈകി

17 second read

ഷാര്‍ജ: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നു വിമാനങ്ങള്‍ വൈകി. ഷാര്‍ജയില്‍ നിന്നു പുലര്‍ച്ചെ 4.10നു തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം 9 മണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചത്.

പുലര്‍ച്ചെ രണ്ടിനു ബോര്‍ഡിങ് പാസെടുത്തവര്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞതായി പരാതിയുണ്ട്. മൂടല്‍മഞ്ഞ് മാറി രാവിലെ തന്നെ മറ്റു വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചെങ്കിലും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെ തുടര്‍ന്നാണ് അനിശ്ചിതമായി വൈകിയത്.

രാവിലെ ഏഴിനു പുറപ്പെടേണ്ടിയിരുന്ന കൊച്ചി വിമാനം അഞ്ചര മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.30ന് ആണ് പുറപ്പെട്ടത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …