എം.എ. യൂസഫലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും

21 second read

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. സമൂഹ മാധ്യമത്തിലാണ് ഇരു താരങ്ങളും ആശംസകള്‍ പങ്കുവച്ചത്.

എന്റെ സഹോദരന്‍ എന്നാണ് മമ്മൂട്ടി പിറന്നാള്‍ ആശംസയില്‍ യൂസഫലിയെ വിശേഷിപ്പിച്ചത്. ‘എന്റെ സഹോദരന്‍ യൂസഫ് അലി എം.എ.ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ. എപ്പോഴും അനുഗ്രഹീതനും ആരോഗ്യവാനും ആയിരിക്കട്ടേ’- മമ്മൂട്ടി യൂസഫലിയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു.

പ്രിയപ്പെട്ട യൂസഫ് അലിക്ക, പിറന്നാള്‍ ആശംസകള്‍ നേരുന്നു. സര്‍വ്വശക്തന്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെ. വരുന്ന വര്‍ഷം വളരെ മികച്ചതാകട്ടേ ഇക്കാ’- മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യൂസഫലിയ്‌ക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്.

ഇരുവരുടെയും ആശംസകള്‍ക്ക് യൂസഫലി നന്ദിയും അറിയിച്ചു. മമ്മൂക്ക എന്നു വിളിച്ചാണ് യൂസഫലി മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞത്. ‘പ്രിയ സഹോദരന്‍ മമ്മൂക്ക, ഞാന്‍ വളരെയധികം വിലമതിക്കുന്ന നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി. സര്‍വ്വശക്തന്‍ മമ്മൂക്കയ്ക്കും കുടുംബത്തിനും നല്ല ആരോഗ്യവും ദീര്‍ഘായുസും നല്‍കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു’- യൂസഫലി മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ കുറിച്ചു

‘പ്രിയ സഹോദരന്‍ മോഹന്‍ലാല്‍, ഞാന്‍ വളരെയധികം വിലമതിക്കുന്ന നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി. സര്‍വ്വശക്തന്‍ മോഹന്‍ലാലിനും കുടുംബത്തിനും നല്ല ആരോഗ്യവും ദീര്‍ഘായുസും നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’-യൂസഫലി മോഹന്‍ലാലിന്റെ പോസ്റ്റിനു താഴെ കുറിച്ചു.

യൂസഫലിയുടെ 67-ാം ജന്മദിനമാണ് ഇന്ന്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പോസ്റ്റിനു താഴെ നിരവധിയാളുകള്‍ യൂസഫലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …