ഉന്നത വിദ്യാഭ്യാസത്തിനു വഴികാട്ടിയായി വിദ്യാഭ്യാസ മേള

17 second read

അബുദാബി: ഉന്നത വിദ്യാഭ്യാസത്തിനു വഴികാട്ടിയായി അബുദാബിയില്‍ ഇന്നലെ ആരംഭിച്ച വിദ്യാഭ്യാസ മേളയിലേക്ക് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഒഴുക്ക്.20 രാജ്യങ്ങളില്‍ നിന്നുള്ള നൂറിലേറെ യൂണിവേഴ്‌സിറ്റികളുടെ സാന്നിധ്യമാണ് നജാഹ് അബുദാബി എക്‌സിബിഷന്റെ ആകര്‍ഷണം. നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നാളെ വരെ വിദ്യാഭ്യാസമേള തുടരും.

വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ ഇഷ്ടമുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാനും വീസ നടപടിക്രമങ്ങള്‍ ആരായാനുമായി മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാര്‍ മേളയില്‍ എത്തിയിരുന്നു. ഇന്നലെ അവധി ദിവസമായതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. യുഎസ്, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

വിവിധ യൂണിവേഴ്‌സിറ്റികള്‍ വാഗ്ദാനം ചെയ്യുന്ന സ്‌കോളര്‍ഷിപ് നടപടികള്‍ അറിയാന്‍ എത്തുന്നവരും ഏറെ. ഓരോ കോഴ്‌സിന്റെ പ്രാധാന്യവും ജോലി സാധ്യതകളും വിവരിക്കുന്ന ശില്‍പശാലകളും ക്ലാസുകളും ഉണ്ടായിരുന്നു. വിവിധ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങി പരമ്പരാഗതവും നവീനവുമായ ഒട്ടേറെ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തെ ബിരുദാനന്തര ബിരുദത്തിനാണു കൂടുതല്‍ ആവശ്യക്കാര്‍ എങ്കില്‍ ഇപ്പോള്‍ ബിരുദ കോഴ്‌സുകള്‍ക്കാണു കൂടുതല്‍ അന്വേഷണം ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …